( www.truevisionnews.com) ഉത്സവത്തില്‍ തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56കാരന്‍ മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കുയവന്‍കുടിയില്‍ ബസുബ്ബയ്യ ക്ഷേത്രത്തിലാണ് സംഭവം.

വലന്തരവൈ ഗ്രാമത്തിലെ കേശവനാണ് കൊല്ലപ്പെട്ടത്. തീക്കനല്‍ നിറഞ്ഞ കുഴിയിലൂടെ നഗ്‌നപാദനായി നടക്കുന്ന ആചാരത്തിന്റെ ഭാഗമായി നീയിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ തീക്കനലിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെ കനലില്‍ നിന്നും പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ കേശവനെ രാമനാഥപുരം ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇയാള്‍ വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 10 ന് ആരംഭിച്ച തീമിധി തിരുവിഴ എന്നറിയപ്പെടുന്ന ആചാരത്തിന്റെ ഭാഗമായി ഇയാള്‍ കനലില്‍ നടക്കുകയായിരുന്നു.
#year #old #dies #falling #embers #fireceremony
